Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shobhayatra

Palakkad

ന​ഗ​ര​വീ​ഥി​ക​ളെ അ​ന്പാ​ടി​യാ​ക്കി ശോ​ഭാ​യാ​ത്ര

പാ​ല​ക്കാ​ട്: വീ​ഥി​ക​ളി​ൽ ക​ണ്ണ​ൻ​മാ​രും ഗോ​പി​ക​മാ​രും ഗോ​കു​ല​വാ​സി​ക​ളും ച​ന്തം​ചാ​ർ​ത്തി അ​ണി​നി​ര​ന്ന​പ്പോ​ൾ ന​ഗ​രം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ന്പാ​ടി​യാ​യി. പാ​ല​ക്കാ​ട് ചി​ന്മ​യ ത​പോ​വ​ന​ത്തി​ൽ​നി​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര സു​ൽ​ത്താ​ൻ​പേ​ട്ട, കോ​ർ​ട്ട് റോ​ഡ് വ​ഴി കോ​ട്ട​യ്ക്ക​ക​ത്തെ ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​ത്തി​ലെ​ത്തി സ​മാ​പി​ച്ചു.
ശോ​ഭാ​യാ​ത്ര​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ വേ​ഷ​ങ്ങ​ള​ണി​ഞ്ഞ് അ​ണി​നി​ര​ന്നു.

നി​ര​വ​ധി ഫ്ളോ​ട്ടു​ക​ളും യാ​ത്ര​യ്ക്ക് നി​റ​ച്ചാ​ർ​ത്തൊ​രു​ക്കി. ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​രു​പ​ത്തി​യ​ഞ്ചി​ലേ​റെ മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ളാ​ണ് ന​ട​ന്ന​ത്. അ​ഞ്ഞൂ​റോ​ളം ഉ​പ​ശോ​ഭാ​യാ​ത്ര​ക​ളും ന​ട​ന്നു. ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് പ​താ​കാ​ദി​നം, ഗോ​പൂ​ജ, ഉ​റി​യ​ടി, സാ​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ, വൃ​ക്ഷ​പൂ​ജ, ന​ദീ​പൂ​ജ, പ്ര​കൃ​തി​വ​ന്ദ​നം, തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ജി​ല്ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​വി​ധ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ശോ​ഭാ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Latest News

Corehub Up